കൊച്ചി: നെടുമ്പാശേരി വാഹനാപകടം, ജാമ്യം തേടി മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽ. ബാക്കി പ്രതികളും ഉടൻ ഹൈകോടതിയെ സമീപിക്കും. പ്രതികളുടെ ജാമ്യപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതികളുടെ നിർണായക ശബ്ദ രേഖ കോടതിയിൽ സമർപ്പിച്ചിരുന്നു. അപകടത്തെ കുറിച്ച് പ്രതി വിവരിക്കുന്ന ശബ്ദരേഖ കിട്ടിയെന്നാണ് പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

മൂന്നുപേർ മരിച്ച കാര്യം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചു. അപകടത്തിന് ശേഷം പ്രതികൾ വാട്സ്ആപ്പിൽ സന്ദേശം അയച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. അമീൻ, ജോയൽ എന്നിവരോട് സ്ഥലത്ത് നിന്ന് രക്ഷപ്പെടാനായിരുന്നു സുഹൃത്തിൻ്റെ മറുപടിയെന്നും അപകട ശേഷം സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.സുഹൈലിന് കുരുക്കായി മാറിയത് മൂന്നാം പ്രതി ജോയലിന്റെ ശബ്ദ രേഖയാണ്.

സുഹൈൽ മദ്യപിച്ച് അമിത വേഗതയിൽ വാഹനം ഓടിച്ചു. സുഹൈൽ നന്നായി മദ്യപിച്ചിരുന്നു. വരുന്ന വഴിക്ക് കാർ സ്കൂട്ടറിൽ തട്ടി. മൂന്നുപേർ മരിച്ചു. ഞങ്ങൾ സ്ഥലത്ത് നിന്ന് രക്ഷപെട്ടു എന്നായിരുന്നു അപകട ശേഷം പ്രതി ജോയൽ സുഹൃത്തിന് ആയച്ച ശബ്ദ രേഖയിൽ പറഞ്ഞിരുന്നത്.

നാട്ടുകാർ വന്നപ്പോൾ വാപ്പ നോക്കിക്കോളും എന്ന് സുഹൈൽ പറഞ്ഞതായും ശബ്ദരേഖ വ്യക്തമാക്കുന്നുണ്ട്.വാഹനം സ്ഥിരമായി അമിത വേഗത്തിൽ ഓടിക്കുന്നതിൻ്റെ തെളിവുകൾ ലഭിച്ചുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് കോടതിയിൽ വാദിച്ചു. ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *