തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചു. ശ്രമത്തെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം കുളത്തൂർ ജംഗ്ഷനിലാണ് ചത്ത ഇറച്ചി കോഴികളെ വിൽക്കാൻ ശ്രമിച്ചത്. ബർക്കത്ത് ചിക്കൻ സ്റ്റാൾ എന്ന കടയിൽ ആണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു.ഈ കോഴികളെ ആണ് കടക്കാർ വിൽക്കാൻ ശ്രമിച്ചത്. എന്നാൽ കോഴികൾ ചത്തതാണ് എന്ന് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിനെയും നഗരസഭയേയും വിവരം അറിയിച്ചത്. ഇതേ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *