അഖില ഭാരതീയ അയ്യപ്പ സേവാസംഘം പടനിലം ശാഖ – ഭജന മഠം 59ാംവാർഷികാഘോഷംസാംസ്കാരിക സദസ്സോടുകൂടി തുടക്കം കുറിച്ചു. സാംസ്കാരിക സദസ്സിൽ, ഭജനമഠത്തിന്ഉത്സവാഘോഷങ്ങൾ നടത്തുവാൻ സ്ഥല സൗകര്യംചെയ്തുതരുന്ന പടനിലം ജുമാഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികളെയും മറ്റു കുടുംബാംഗങ്ങളെയും ആദരിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാൻ വിനോദ് പടനിലം അധ്യക്ഷം വഹിച്ച ചടങ്ങ് ശബരിമല ശാന്തി കരുവാറ്റ ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്തു . ഹരാരമഹാദേവക്ഷേത്രം പ്രസിഡൻറ് നാരായണ ഭട്ടതിരി, അരീകുളങ്ങര ദേവിക്ഷേത്രം പ്രസിഡണ്ട് രാഘവൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നമ്മൽ, മടവൂർ പഞ്ചായത്ത് മെമ്പർ – പുറ്റാൾ മുഹമ്മദ് , ഷിയോലാൽ , ടി.കെഹിതേഷ് കുമാർ, വികെ ഗിരീഷ് കുമാർ -എന്നിവർസംസാരിച്ചു. പ്രവീൺ പടനിലംസ്വാഗതവും , ഉദയകുമാർ കാക്കാട്ട് നന്ദിയും പറഞ്ഞു