കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരില്‍ പ്രവര്‍ത്തിക്കുന്ന സീതി സാഹിബ് കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയില്‍ വിമുക്തി എന്ന പേരില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി. ലൈബ്രറി സെക്രട്ടറി പി അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് പി സി അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷനായി. ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി വിരമിച്ച, കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് സി പി ചെറിയ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.

കോടഞ്ചേരി കോളേജിലെ പ്രൊഫസറായ ഡോക്ടര്‍ ഒ.സി അബ്ദുല്‍ കരീം, റസാഖ് വഴിയോരം, മൂന്നു നാല് മലയാള പുസ്തകങ്ങള്‍ അറബിയിലേക്ക് ട്രാന്‍സിലേറ്റ് ചെയ്ത വാഴക്കാട് അറബിക്കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കാവില്‍ അബ്ദുല്ല, പൂനൂര്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ എം അഹ്‌മദ് കുട്ടി മദനി, കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസല്‍ കൊടിയത്തൂര്‍, കള്‍ച്ചറല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി പി സി അബ്ദുനാസര്‍ മാസ്റ്റര്‍, പി പി ഉണ്ണിക്കമ്മു, റയീസ്, എംഎസ് മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ഡോക്ടേഴ്‌സ് ക്ലിനിക് എം ഡി ,പി സി മുഹമ്മദ്, കണിയാത്ത് കുഞ്ഞി, ലൈബ്രറിയന്‍ കാരാട്ട് മുഹമ്മദ് മാസ്റ്റര്‍, എം എ റുക്കിയ, ഹസ്‌ന ജാസ്മിന്‍, ശരീഫ കൊയപ്പത്തൊടിക, അനസ് കാരാട്ട്, തറമ്മല്‍ നാസര്‍, കീര്‍ത്തി നാസര്‍, പി സി ഹാറൂണ്‍, എടക്കണ്ടി മുഹമ്മദലി, എന്‍.നസ് റുള്ള മാസ്റ്റര്‍
എന്നിവര്‍ പങ്കെടുത്തു.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രതിനിധി വി കുഞ്ഞന്‍ മാസ്റ്റര്‍, മുക്കം മേഖലാ കണ്‍വീനര്‍ ബി, ആലിഹസന്‍, പോസ്റ്റുമാന്‍ ആയിരുന്ന ദാസേട്ടന്‍ തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. കുന്ദമംഗലം സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സുജിത്ത് ക്ലാസ് എടുത്തു.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മലയാള സാഹിത്യത്തിലെ കുലപതി,ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവന്‍ നായര്‍ എന്നിവരെ ആദരിച്ചുകൊണ്ട് മൗന പ്രാര്‍ത്ഥന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *