ചാത്തമംഗലം: ഏരിമല ചിറക്കൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യമഹോത്സവം ഫിബ്രവരി 1,2,3 തിയ്യതികളിൽ വിവിധ ചടങ്ങുകളോടെ നടക്കും. മഹോത്സവചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പൂന്തോട്ടത്തിൽ പുടയൂർ പാണ്ഡുരംഗൻനമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
ഉദയാസ്തമനപൂജ,മഹാഗണപതിഹോമം, ഭക്തിപ്രഭാഷണം, വാസ്തുബലി, സുകൃതഹോമം,സർപ്പബലി, അന്നദാനം എന്നിവയ്ക്ക് പുറമെ ദിവസേന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികളായ പ്രസിഡണ്ട്എൻ.പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി വി.ജനാർദ്ദനൻ, ട്രഷറർ ബി.രാജീവ് എന്നിവർ അറിയിച്ചു.
