ഭീഷ്മ പര്‍വ്വം സിനിമയുടെ ചാമ്പിക്കോ ട്രെന്റിന്റെ ഭാഗമായി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍.നിലവിൽ കോളജ്, സ്കൂൾ, ഓഫിസുകൾ എവിടെ ഗ്രൂപ്പ് ഫോട്ടോ ഉണ്ടെങ്കിലും അവിടെ ‘ചാമ്പിക്കോ’ ഡയലോഗ് ഉറപ്പാണ്.ഈ ട്രെൻഡിനൊപ്പമാണ് ജയരാജനും പങ്കുചേർന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പി. ജയരാജന്‍ ‘മൈക്കിളപ്പ’നായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.മകൻ ജെയിന്‍ രാജ് പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
‘ഇതിലും വലിയ ഓളമൊന്നും ഒരു ട്രെന്റിനും ഉണ്ടാക്കാന്‍ പറ്റിയിട്ടില്ല, ചങ്കാണ് പി.ജെ. ചങ്കിടിപ്പാണ് പി.ജെ,
മമ്മൂട്ടിയെക്കാള്‍ മാസ്,’ തുടങ്ങിയ കമന്റുകളാണ് വീഡിയോക്ക് താഴെ വരുന്നത്.കണ്ണൂരില്‍ വലിയ ജനപിന്തുണയുള്ള നേതാവാണ് പി. ജയരാജന്‍

https://www.facebook.com/100002046183478/videos/848253636132827/

Leave a Reply

Your email address will not be published. Required fields are marked *