കാരന്തൂർ ശ്രീ ഹര ഹര മഹാദേവ ക്ഷേത്ര മഹോത്സവം 2022 ഏപ്രിൽ 1 മുതൽ 6 വരെ. ഏപ്രിൽ ഒന്നിന് പ്രതിഷ്ഠാദിനവും വൈകീട്ട് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറി തുടർന്ന് ഏപ്രിൽ ആറു വരെ ഉത്സവ ദിനങ്ങളായി ആഘോഷിക്കുകയും ചെയ്യുന്നു.ഉത്സവാഘോഷത്തിന്റെ നടത്തിപ്പിനായി കെ സതീഷ് കുമാർ അംബികാലയം ചെയർമാനും കെ സുനിൽകുമാർ ജനറൽ കൺവീനറായും ലിനീഷ് ഖജാൻജിയായും 100 അംഗ കമ്മിറ്റി രൂപീകരിച്ചു.ക്ഷേത്ര പൂജാദി കർമ്മങ്ങൾക്ക് പുറമേ പാഠകം, ചാക്യാർകൂത്ത്, ഓട്ടം തുള്ളൽ, തായമ്പക തുടങ്ങിയ ക്ഷേത്ര കലകളും കലാപരിപാടികളും ക്ഷേത്രത്തിന് മുൻവശത്തെ ശ്രീശൈലം സ്റ്റേജിലും, നൃത്ത നൃത്യങ്ങൾ, മിമിക്രി, മ്യൂസിക് ഫ്യൂഷൻ, ഹാസ്യവിരുന്ന്, സംഗീതാർച്ചന, ഗാനമേള, നൃത്തസംഗീത നാടകം തുടങ്ങിയവ ക്ഷേത്രാങ്കണത്തിൽ ഒരുക്കിയ സ്റ്റേജിലും അരങ്ങേറുന്നു.
അഞ്ചാം ദിവസമായ ഏപ്രിൽ 5 ചൊവ്വാഴ്ച രാത്രി 7 മണിക്ക് വാദ്യമേളങ്ങൾ, താലപ്പൊലി, പൂക്കാവടി, പഞ്ചവാദ്യം, എന്നിവയോടൊപ്പം ഗജവീരൻ അമ്പാടി കണ്ണൻറെ അകമ്പടിയോടുകൂടി ശ്രീ ഹര ഹര മഹാദേവന്റെ നഗരപ്രദക്ഷിണവും ഉത്സവാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു.ഉത്സവാഘോഷത്തിന് മുന്നോടിയായി വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വിവിധ പത്രമാധ്യമ പ്രതിനിധികളും ആഘോഷ കമ്മറ്റി ഭാരവാഹികളായ സതീഷ് കുമാർ അംബികാലയം,
രവി എഴുന്നമണ്ണിൽ, കെ.കെ.സുനിൽകുമാർ, നാരായണൻ ഭട്ടതിരിപ്പാട്, ദാസൻ ചാലിൽപ്പുറായിൽ, ചന്ദ്രൻ വെള്ളാരയ്ക്കൽ, ലിനീഷ് സി.എം., സത്യരാജ്, തുടങ്ങിയവർ സംസാരിച്ചു.