യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് ആരോപണവുമായി വിമര്‍ശനവുമായി മാണി സി. കാപ്പന്‍ എംഎല്‍എ.അഭിപ്രായവ്യത്യാസങ്ങളില്ലെങ്കിലും മുട്ടില്‍ മരംമുറി, മാടപ്പള്ളി പ്രതിഷേധം അടക്കം മുന്നണി നേതൃത്വം നല്‍കിയ പ്രധാനപ്പെട്ട പല കാര്യങ്ങളും അറിയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാൻ തയ്യാറായില്ലെന്നും എന്നാൽ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ കാര്യങ്ങൾ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു എന്നാൽ മാണി സി. കാപ്പനെ എൽ.ഡി.എഫിൽ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രൻ രം​ഗത്ത് എത്തി. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പൻ, മുന്നണിയിലെ നിലവിലെ സ്ഥിതിയിൽ തങ്ങൾക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എൻസിപിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി കാപ്പൻ തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമർശനങ്ങൾ. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി എ.കെ. ശശീന്ദ്രൻ നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *