മധ്യപ്രദേശിലെ ഇൻഡോറിൽ തന്റെ വീട്ടിൽ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാൻ ഭൂവുടമ ഭീഷണിപ്പെടുത്തിയതായി കാണിച്ച് യുവാവ് നൽകിയ പരാതി വ്യാജമെന്ന് പോലീസ്. പിർ ഗലി നിവാസിയായ യൂസഫ് ആണ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ താൻ വാടക വീട്ടിൽ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാൽ വീട്ടുമടകളായ യാക്കൂബ് മൻസൂരിക്കും സുൽത്താൻ മൻസൂരിക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും യൂസഫ് പറയുന്നു. ഫോട്ടോ എടുത്ത് മാറ്റാൻ ആവശ്യപ്പെടുകയും പറ്റില്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്ത് പോകണമെന്ന് ഭീഷണി പെടുത്തിയതായും പരാതിയിൽ പറയുന്നു.
എന്നാൽ അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ പരാതി വ്യാജമാണെന്ന് കണ്ടെത്തി . ഏറെ നാളായി മുടക്കിയ വാടക നൽകണമെന്ന് വീട്ടുടമകൾ ആവശ്യപ്പെട്ടതും പെട്ടെന്ന് പ്രശസ്തനാവാനുമുള്ള യൂസഫ്ഖാന്റെ കുടില തന്ത്രവുമാണ് പരാതിക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു.