കുറ്റ്യാടി: മണ്ഡലത്തില്‍ ആവേശമായി യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ലയുടെ ഒന്നാംഘട്ട പര്യടനം തുടരുന്നു. തിങ്കളാഴ്ച കുറ്റ്യാടി പഞ്ചായത്തിലെ വളയന്നൂരില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. ഊരത്ത്, കേളോത്ത്മുക്ക്, ചോയിമഠം, പെരുവയല്‍ വഴി ഉച്ചയോടെ യാത്ര പള്ളിയത്ത് എത്തിച്ചേര്‍ന്നു. വഴിനീളെ പൊരിവെയിലിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുക്കണക്കിനാളുകള്‍ സ്ഥാനാര്‍ഥിയെ കാണാനും ആശീര്‍വദിക്കാനുമെത്തി. വിശ്രമശേഷം മണിമലയില്‍നിന്നാണ് പര്യടനം ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മണിമല നാളികേര പാര്‍ക്കിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുമെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ശേഷം പൂളക്കൂല്‍, നമ്പാംവയല്‍, കാക്കുനി, ജീലാനി നഗര്‍, തീക്കുനി, പുത്തലത്ത്, ഒളോടിത്താഴ വഴി നീങ്ങിയ പര്യടനം വലകെട്ടില്‍ സമാപിച്ചു.

ചൊവ്വാഴ്ച രാവിലെ ഒന്‍പതു മണിക്ക് വള്ള്യാട് നിന്ന് പര്യടനം ആരംഭിക്കും. പൈങ്ങോട്ടായി, ബാവുപ്പാറ, ശാന്തിനഗര്‍, വെള്ളൂക്കര, തോടന്നൂര്‍, മന്തരത്തൂര്‍, ചെരണ്ടത്തൂര്‍, ചങ്ങരോത്ത് താഴ, മണിയൂര്‍ തെരുവ്, എളമ്പിലാട്, മുടപ്പിലാവില്‍, ജെപി റോഡ്, പതിയാരക്കര, മീനത്തുകര വഴി കരുവഞ്ചേരിയില്‍ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *