കെ പി സി സി നിർദ്ദേശ പ്രകാരം സംസ്ഥാനത്ത് കോൺഗ്രസ്സ് പ്രവർത്തനം ശക്തമാക്കുന്നതിനും കോൺഗ്രസ്സ് കുടുംബങ്ങളെ സംരക്ഷിച്ച് പാർട്ടി ശക്തമാക്കുന്നതിൻ്റെ ഭാഗമായി കോൺഗ്രസ്സ് ഭവനങ്ങൾ കേന്ദ്രീകരിച്ചുള്ള കോൺഗ്രസ്സ് യുണിറ്റ് കമ്മിറ്റി രൂപികരണം (C .U .C)
കുന്ദമംഗലം മണ്ഡലത്തിൽ ആരംഭിച്ചു പതിനൊന്നാം ബൂത്ത് കരുവാരപ്പറ്റ CUC രൂപീകരണയോഗം ഡിസിസി ജനറൽ സെക്രട്ടറിയും C.U.Cജില്ലാ കോഡിനേറ്ററും ആയ വിനോദ്പടനിലം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം പി . കേളുക്കുട്ടി, മണ്ഡലം പ്രസിഡന്റ് സി. വി. സംജിത്ത്, വി പി .പത്മ നാഭൻ നായർ,സ്മിത കരുവാരപ്പറ്റ, ലീല വട്ടംപാറക്കൽ, എന്നിവർ സംസാരിച്ചു.മുതിർന്ന കോൺഗ്രസ് പ്രവർത്തകൻവി പി പത്മ നാഭൻ നായർ കോൺഗ്രസ് പതാക ഉ യർത്തി.മണ്ഡലം ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ കോണിക്കൽ അധ്യക്ഷത വഹിച്ചു. മുറിയനാൽ യൂണിറ്റ് കോൺഗ്രസ് പ്രസിഡന്റ്
ബാബു കൊടമ്പാട്ടിൽ സ്വാഗതവും എ പി അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
CUC ഭാരവാഹികളായി ബാബു കൊടമ്പാട്ടിൽ (പ്രസിഡന്റ്), A. P. അബ്ദുറഹിമാൻ (സെക്രട്ടറി ), സ്മിത കരുവാരപ്പറ്റ (ഖജാൻജി ), എന്നിവരെ തിരഞ്ഞെടുത്തു