കുന്ദമംഗലം : മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ കുന്ദമംഗലത്തെ മറ്റൊരു ഞളിയം പറമ്പാക്കി മാറ്റുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഹരിത കര്‍മ്മ സേനകള്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ യഥാസമയം കയറ്റി അയക്കാത്തതും സാധനങ്ങള്‍ കൃത്യമായി സൂക്ഷിക്കാന്‍ എംസിഎഫ് സംവിധാനം ഇതുവരെ സ്ഥാപിക്കാത്തതും പ്രശ്‌നം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. കുന്ദമംഗലം അങ്ങാടിയിലെ ട്രൈനെജുകള്‍ മഴക്ക് മുന്‍പേ വൃത്തിയാക്കാത്തത് കാരണം റോഡിലൂടെയാണ് മഴപെയ്യുമ്പോള്‍ അഴുക്ക് വെള്ളം ഒഴുകുന്നത്. ഇത് പകര്‍ച്ച വ്യാധികള്‍ പകരാന്‍ കാരണമാകും. ധര്‍ണ്ണ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിഖ് ചെലവൂര്‍ ഉത്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ സിവി സംജിത്ത് അധ്യക്ഷത വഹിച്ചു. അരിയില്‍ മൊയ്തീന്‍, എം ബാബുമോന്‍, അബ്ദുറഹ്‌മാന്‍ ഇടക്കുനി, വിനോദ് പടനിലം, എം ധനീഷ് ലാല്‍, എ കെ ഷൌക്കത്തലി, സി അബ്ദുള്‍ ഗഫൂര്‍, യു സി മൊയ്ദീന്‍ കോയ, ഇ ശിഹാബ് റഹ്‌മാന്‍, കെ. കെ. ഷമീല്‍, എന്‍.എം യൂസുഫ്, പി.കൗലത്ത്, ഫാത്തിമ ജസ്ലി, ഷൈജ വളപ്പില്‍, എം.പി കേളു കുട്ടി, ടി.കെ ഹിതേഷ് കുമാര്‍, ബാബു നെല്ലൂളി, പി ഷൌക്കത്തലി, ജിജിത്ത് കുമാര്‍, സി.പി രമേശന്‍,സുനില്‍ദാസ് ഐ മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *