വയനാട്ടിലുണ്ടായ ഉരുള്‍പ്പെട്ടല്‍ കേരളത്തെ വിറപ്പിച്ചു. ചൂരല്‍മലയില്‍ മഴ കനക്കുന്നു. കനത്ത മഴയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണം 171 ആയി. ദുരന്ത മേഖലകളില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണപ്പൊതികള്‍ എത്തിച്ച് കരസേന. ബെയ്ലി പാലം നാളെയോടെ പൂര്‍ത്തിയാകും.ദൗത്യം വേഗത്തിലാക്കാന്‍ താത്കാലിക പാലം നിര്‍മ്മിക്കും.

തകര്‍ന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ മണ്ണ് വന്ന് അടിഞ്ഞതിനാല്‍ ചവിട്ടുമ്പോള്‍ കാല് പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റല്‍ ഉപയോഗിച്ച് ആളുകളെ എയര്‍ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *