ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ എത്തി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കിടെ നടന്ന ലാത്തിച്ചാര്‍ജിനും പെല്ലറ്റ് പ്രയോഗത്തിനും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കും. അമിത് ഷാ സഭയില്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്താനുള്ള നീക്കം നടത്തുന്നത്.

ഇന്ത്യാ സഖ്യ എംപിമാരുടെ യോഗത്തിന് ശേഷം പാര്‍ലമെന്റ് കവാടത്തില്‍ സംയുക്ത പ്രതിഷേധവും സംഘടിപ്പിക്കും. അതേസമയം, ജനന-മരണ രജിസ്‌ട്രേഷന്‍ ഭേദഗതി ബിലും സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ബിലും ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിനിടെ, അയോധ്യ രാമക്ഷേത്ര ഭണ്ഡാരവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് സമാജ്വാദി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പാര്‍ലമെന്റിന്റെ ഇന്നത്തെ നടപടികളും പ്രതിഷേധങ്ങളും രാഷ്ട്രീയമായി നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *