പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നല്‍ പരിശോധനാ സമയത്ത് ഓഫീസിലില്ലാതിരുന്ന എഞ്ചിനിയറെ സ്ഥലം മാറ്റി. പൂജപ്പുരയിലെ പൊതുമരാമത്ത് ബില്‍ഡിങ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയ മംമ്ദയെയാണ് സ്ഥലം മാറ്റിയത്. ഇവര്‍ക്ക് എറണാകുളത്തേയ്ക്കാണ് മാറ്റം.

കഴിഞ്ഞ ദിവസം പൂജപ്പുര ബില്‍ഡിങ് വിഭാഗം ഓഫീസില്‍ മുഹമ്മദ് റിയാസ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. എന്നാല്‍ മന്ത്രിയെത്തിയപ്പോള്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് മന്ത്രിയെത്തിയെപ്പോള്‍ ഉണ്ടായിരുന്നത്.

മന്ത്രിയെത്തിയപ്പോള്‍ ഓഫീസിലെ അറ്റഡന്‍സ് ബുക്കോ, മൂവ്മെന്റ് രജിസ്റ്ററോ ഹാജരാക്കിയിരുന്നില്ല. അസി.എഞ്ചിനിയര്‍ അനുമതി വാങ്ങാതെ ഓഫീസില്‍ നിന്നും വിട്ടു നിന്നുവെന്ന് ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലം മാറ്റം. ഓഫീസ് പ്രവര്‍ത്തനത്തിലെ വീഴ്ചയും രേഖകള്‍ സൂക്ഷിക്കാത്തതും നടപടിയ്ക്ക് കാരണമായി.

Leave a Reply

Your email address will not be published. Required fields are marked *