സാമൂഹ്യ മാധ്യമ പ്ലാറ്റഫോമായ എക്‌സില്‍(ട്വിറ്റർ) താമസിയാതെ വോയ്‌സ്, വീഡിയോ കോള്‍ സൗകര്യം അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്.ഐഒഎസ്, ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് എന്നിവയുൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും വീഡിയോ, ഓഡിയോ കോളുകൾ ചെയ്യുന്നതിനുള്ള സംവിധാനം ഉടൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
പുതിയ ഫീച്ചറുകൾ ഡയറക്ട് മെസേജ് (ഡിഎം) മെനുവിൽ ലഭ്യമാകും. കൂടാതെ വീഡിയോ കോളിംഗ് ഓപ്ഷൻ മുകളിൽ വലത് കോണിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഡിഎം മെനുവിന്റെ രൂപകല്പന ഫേസ്ബുക്ക് മെസഞ്ചർ, വാട്ട്‌സ്ആപ്പ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുടേതിന് സമാനമായിരിക്കും. ഈ മാറ്റങ്ങൾ എക്സിലൂടെയുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കൾക്ക് പരസ്‌പരം കണക്റ്റുചെയ്യുന്നതിന് കൂടുതൽ വഴികൾ തുറക്കുന്നതിനും വേണ്ടിയാണെന്ന് എക്സ് സിഇഒ ലിൻഡ യാക്കാരിനോ നേരത്തെ പറഞ്ഞിരുന്നു.നിലവില്‍ സ്‌പേസസ് എന്ന ഫീച്ചറിലൂടെ ഒരു കൂട്ടം ആളുകള്‍ക്ക് ഒന്നിച്ചിരുന്ന് സംസാരിക്കാനാവുന്ന ഫീച്ചര്‍ എക്‌സില്‍ ഉണ്ട്. എന്നാല്‍ രണ്ട് പേര്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ ഇതില്‍ സാധിക്കില്ല.