മാവൂർ ചെറൂപ്പഅയ്യപ്പൻകാവ് കുട്ടായി ബിൽഡിങ്ങിന് സമീപം താമസിക്കുന്ന തട്ടാമ്പലത്ത്കെ.കെ. കുഞ്ഞിക്കണാരൻ അന്തരിച്ചു.വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.റിട്ട:ഗ്രാസിം ജീവനക്കാരനായിരുന്നു.ദീർഘകാലം സിപിഐഎം ഏരിയ സെക്രട്ടറി,മാവൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട്,കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗംഎന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് ആർ എം പി സ്ഥാപക നേതാക്കളിൽ ഒരാളായി.സംസ്കാരം വൈകീട്ട് 3:30 ന് പുതിയ പാലം ശ്മശാനത്തിൽ വച്ച് നടത്തും.ഭാര്യ: പ്രേമമക്കൾ പ്രമോദ്, നിഷാദ്(സീനിയർ സബ് എഡിറ്റർ മാധ്യമം),രഞ്ജിത്ത് (മാവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്),മരുമക്കൾ:ഫ്ളോറൻസ് മുണ്ടക്കൽ,സിന്ധു ജില്ലാ സഹകരണ ബാങ്ക് കുറ്റിക്കാട്ടൂർ,അക്ഷയ കേന്ദ്രം ചെറൂപ്പ,സഹോദരങ്ങൾ:ഗംഗാധരൻ ,കാർത്യായനി, സുമതി,രവീന്ദ്രൻ, പരേതരായ രാമൻകുട്ടി, രാജു.

Leave a Reply

Your email address will not be published. Required fields are marked *