അബുദാബി: യുഎഇ ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണ്‍ ആക്രമണം. ഡ്രോണ്‍ സമുദ്രാതിര്‍ത്തിയില്‍ പ്രതിരോധിച്ചുവെന്ന് മന്ത്രാലയം അറിയിച്ചു. എന്നാല്‍ അമേരിക്കന്‍ താവളം ആക്രമിച്ചതായി ഇറാന്‍ അവകാശ വാദം ഉന്നയിച്ചു.

യുഎഇയുടെ പ്രാദേശിക സമുദ്രാതിര്‍ത്തിക്ക് മുകളില്‍ പ്രവേശിച്ച ഇറാനിയന്‍ ഡ്രോണ്‍ എയര്‍ ഡിഫന്‍സ് സേന വിജയകരമായി പ്രതിരോധിക്കുകയായിരുന്നു. സംഭവം യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ഭീഷണികളെയും ശക്തമായി നേരിടാന്‍ യുഎഇ സായുധ സേന പൂര്‍ണ സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയില്‍ 24 മണിക്കൂറും എയര്‍ ഡിഫന്‍സ് സിസ്റ്റം കൃത്യമായ നിരീക്ഷണവും പരിശോധനയും തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്ന് മാത്രം സ്വീകരിക്കണമെന്നും വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങളോട് പ്രതിരോധ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.

അതേസമയം തങ്ങളുടെ ഉപാധികള്‍ സമ്മതിച്ചാല്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ അറിയിച്ചെങ്കിലും, ഹോര്‍മുസ് തങ്ങള്‍ നേരത്തെ തുറന്നു കഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *