മഞ്ചേശ്വരം: ഇലക്ഷൻ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത കേസിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഉൾപ്പെടെ നാലുപേർക്ക് കോടതി ഒരുവർഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീർ, അബ്ദുല്ല, അബ്ദുൽ ഖാദർ എന്നിവർക്കാണ് കാസർഗോഡ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ വകുപ്പുകൾ പ്രകാരം ഒരുവർഷവും മൂന്ന് മാസവും തടവും 20,000 രൂപ പിഴയും വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 2015 നവംബർ 25ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇലക്ഷൻ ഹിയറിംഗ് നടക്കുന്നതിനിടെ ഒരു വോട്ടറുടെ അപേക്ഷ അപാകതയെ തുടർന്ന് മാറ്റിവെച്ചിരുന്നു. അന്നത്തെ കാസർഗോഡ് ഡെപ്യൂട്ടി തഹസിൽദാർ ദാമോദരൻ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി ഹിയറിംഗിൽ ഏർപ്പെട്ടിരുന്നത്. അപേക്ഷ മാറ്റിവെച്ചതിനെ ചൊല്ലി എ.കെ.എം അഷറഫ് അടക്കമുള്ളവരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ ഡെപ്യൂട്ടി തഹസിൽദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും കസേരകൾ വലിച്ചെറിയുകയും ചെയ്തെന്നാണ് കേസ്.പേര് ചേർക്കാമെന്നും അറിയിച്ച് മുനവറിനെഉദ്യോഗസ്ഥനായ ഡെപ്യൂട്ടി തഹസിൽദാർഎ.ദാമോദരൻ മടക്കിയയച്ചിരുന്നു.ഇതേത്തുടർന്ന് ദാമോദരനെ അന്ന് ജില്ലാപഞ്ചായത്തംഗമായിരുന്നഎ.കെ.എം.അഷ്റഫ്,പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല ,ബഷീർ കനില തുടങ്ങിവരുടെനേതൃത്വത്തിൽ കസേരയിൽനിന്ന് തള്ളിയിട്ട്മർദിച്ചുവെന്നാണ് കേസ്
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
