പാലക്കാട്: സംസ്ഥാനത്ത നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട്, ചേലക്കര, വയനാട് എന്നി മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. നവംബര്‍ 13ന് കേരളം വിധിയെഴുത്തും. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കുന്നത് രണ്ട് അപരന്‍മാര്‍. സ്ഥാനാര്‍ത്ഥി പട്ടികയിലെ ക്രമനമ്പര്‍ പ്രകാരം രാഹുല്‍ മാങ്കൂട്ടത്തില്‍ രണ്ടാമനാണ്. ഒരു അപരന്‍ രാഹുല്‍ ആര്‍ നാലാമതുണ്ട്. രണ്ടാം അപരന്‍ രാഹുല്‍ മണലാഴി പട്ടികയില്‍ അഞ്ചാമന്‍. സിപിഎമ്മും ബിജെപിയും തനിക്കെതിരെ അപരന്‍ മാരെ നിര്‍ത്തിയെന്നും ഇതോടെ ഇരുവരും തമ്മിലുളള ഡീല്‍ കൂടുതല്‍ വ്യക്തമായെന്നുമാണ് രാഹുലിന്റ ആരോപണം. എന്നാല്‍ ആരോപണം ബിജെപിയും സിപിഎമ്മും ഒരുപോലെ നിഷേധിച്ചു. അതെസമയം അപരന്‍മാരായ രാഹുലുമാര്‍ ഇപ്പോഴും കാണാമറയത്താണ്. പത്രിക സമര്‍പ്പിച്ചത് മുതല്‍ രണ്ടു പേരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ്.
എന്നാല്‍ അപര സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിന്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന രാഹുല്‍ എന്തിന് മറ്റ് സ്ഥാനാര്‍ഥികളെ നോക്കണമെന്നാണ് സരിന്റെ ചോദ്യം. രാഹുലിന്റെ അപരനില്‍ ബിജെപിക്ക് പങ്കില്ലെന്ന് സി കൃഷ്ണകുമാരും വ്യക്തമാക്കി. ബി ജെ പിക്ക് അപരന്‍മാരെ നിര്‍ത്തി വോട്ട് തേടേണ്ട ആവശ്യമില്ലെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ്. നവംബര്‍ 23ന് വോട്ടെണ്ണും. കേരളത്തിലെ രണ്ടിടത്തടക്കം 15 സംസ്ഥാനങ്ങളിലായി 48 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പുണ്ട്. വയനാടിന് പുറമെ മഹാരാഷ്ട്രയിലെ നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പുണ്ട്. ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് നിയമസഭാ മണ്ഡലത്തിലും നാന്ദേഡ് ലോക്സഭാ മണ്ഡലത്തിലും നവംബര്‍ 20നാണ് ഉപതെരഞ്ഞെടുപ്പ്. കേദാര്‍നാഥ് ഒഴികെ മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും നവംബര്‍ 13ന്.