ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ഗുപ്ത (57) അന്തരിച്ചു. ബോളിവുഡില്‍ ശ്രദ്ധേയമായ നിരവധി ക്രൈം ഡ്രാമകളുടേയും ആക്ഷന്‍ ചിത്രങ്ങളുടേയും സംവിധായകനാണ്.

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ ശുചിമുറിയില്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ട്. രാവിലെയാണ് അപകടം നടന്ന വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും ഇതാണ് മരണ കാരണമെന്നുമാണ് സൂചന. വ്യക്തമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അപകട മരണത്തിന് മുംബൈ വെര്‍സോവ പൊലീസ് കേസെടുത്തിട്ടുണ്ട്. നിലവില്‍ ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *