ഡൽഹി: നാളത്തെ ഇന്ത്യ സഖ്യ മഹാ റാലിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഉച്ചക്ക് 12 മണിക്ക് ഇന്ത്യ സഖ്യ നേതാക്കൾ മാർച്ച്‌ രാംലീല മൈതാനത്തേക്ക് മാർച്ച്‌ ആരംഭിക്കും. കൊണാട്ട് പ്ലേസിലെ മിൻ്റോ റോഡിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. മാർച്ചിന്റെ പാത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

12 മണിക്ക്ആ രംഭിക്കുന്ന മാർച്ച് മിന്റോ റോഡിലൂടെ രാംലീല മൈതാനത്തേക്ക് പോകും. രാംലീല മൈതാനിലേക്ക് മാർച്ച് ചെയ്യാൻ രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. മിൻ്റോ റോഡിൽ നിന്ന് രാംലീല മൈതാനത്തേക്ക് ഒരു കിലോമീറ്റർ മാർച്ച് നടത്തും. എംപിമാർ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ സംഘടിച്ച ശേഷം വേദിയിലേക്ക് എത്തും. നാളെ കാണാം ഒന്നിച്ച് മുന്നോട്ട് പോകാം എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഡൽഹി സമരത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ പങ്കെടുക്കും. നാളെ രാം ലീല മൈതാനിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ എക്സിൽ കുറിച്ചു.

“ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല. ”ഇന്ത്യ വിളിക്കുന്നു. ജനാധിപത്യത്തെയും ഭരണഘടനയെയും വോട്ടവകാശത്തെയും സംരക്ഷിക്കുന്നതിനായി, ലക്ഷക്കണക്കിന് പൗരന്മാർക്കൊപ്പം അണിചേരാൻ നാളെ ഞാൻ ന്യൂഡൽഹിയിലെ രാംലീല മൈതാനത്തുണ്ടാകും. ഇതൊരു സാധാരണ പ്രതിഷേധം മാത്രമല്ല; ജനാധിപത്യം ഭീഷണി നേരിടുമ്പോൾ ഞങ്ങൾ നിശബ്ദരായിരിക്കില്ല എന്ന ഉറച്ച പ്രഖ്യാപനമാണിത്.. നമുക്ക് ഡൽഹിയിലേക്ക് പോകാം. നവംബർ 1. രാംലീല മൈതാനം”- മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു.

എസ്‌ഐആർ വിഷയത്തിൽ സെപ്റ്റംബർ 30ന് ചേർന്ന ഇന്ത്യാ സഖ്യയോഗത്തിലാണ് സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് അന്തിമരൂപം നൽകിയത്. റാലികളും ജനാധിപത്യം സംരക്ഷിക്കാനുള്ള മാർച്ചുകളും ഉൾപ്പെടുന്നതാണ് സംയുക്ത കർമപദ്ധതി. ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തിൽ എല്ലാ പാർട്ടികളും യോജിച്ചതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അന്ന് പറഞ്ഞിരുന്നു. നവംബർ ഒന്നിന് ഡൽഹിയിൽ വൻ റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *