ആലപ്പുഴ: കഞ്ചാവും മയക്കുമരുന്ന് ഗുളികകളും കഞ്ചാവ് ചെടിയുമായി യുവാവ് പിടിയില്‍. എറണാകുളം കണയന്നൂര്‍ എളംകുളം ചേമ്പുകാട് കോളനിയില്‍ കരുത്തില പുഷ്പ നഗര്‍ സനല്‍കുമാറാണ് പിടിയിലായത്. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസും മണ്ണഞ്ചേരി പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് യുവാവ് പിടിയിലായത്.

നാല് വര്‍ഷമായി ഭാര്യവീടായ മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാര്‍ഡ് കണ്ണന്തറ വീട്ടിലാണ് സനലിന്റെ താമസം. വീട്ടില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും മയക്കുമരുന്ന് ഗുളികകളും നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടിയുമായാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *