കൊച്ചി: ഉമാ തോമസ് എംഎല്‍എക്ക് അപകടം പറ്റിയ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. പൊലീസ്, ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ് എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് സംയുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സ്റ്റേജ് നിര്‍മിച്ചത് അപകടകരമായ രീതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അധികമായി നിര്‍മിച്ച ഭാഗത്ത് വേണ്ടത്ര ഉറപ്പില്ലായിരുന്നു. വിഐപി പവലിയന്റെ ഭാഗത്ത് ആംബുലന്‍സ് ഇല്ലാതിരുന്നത് വൈദ്യസഹായം വൈകാന്‍ കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. മകന്‍ കയറി കണ്ടപ്പോള്‍ എംഎല്‍എ കണ്ണ് തുറക്കുകയും കൈകാലുകള്‍ അനക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.