സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഇത്തവണ വ്യത്യസ്തമായ ഒരു പരസ്യവുമായി എത്തിയിരിക്കുകയാണ് . ഒറ്റനോട്ടത്തില്‍ മാര്‍ക്കോ സിനിമയുടെ പുതിയ പോസ്റ്റര്‍ പോലെ തോന്നുമെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ ‘മാര്‍ക്കോ’ എന്നതിനുപകരം ‘മാറിക്കോ’ എന്ന് കാണാം. ”കോണ്ടമില്ലെങ്കില്‍ മാറിക്കോ” എന്നതാണ് പരസ്യത്തിന്റെ ആശയം.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളില്‍ നിന്ന് പിന്മാറാനും ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷ നേടാനും കോണ്ടം ഉപയോഗിക്കാനും പരസ്യം ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ഈ പരസ്യം മാര്‍ക്കോയുടെ നായകന്‍ ഉണ്ണി മുകുന്ദന്‍ ഷെയര്‍ ചെയ്തത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് വൈറലായി .