തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ചൊക്ലിയില്‍ ഒളവിലത്ത് സ്വദേശി ചന്ദ്രശേഖരന്‍ (62) ആണ് വെള്ളക്കെട്ടില്‍ വീണു മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ കോളാരിയില്‍ വെള്ളക്കെട്ടില്‍ വീണു കുഞ്ഞാമിന എന്ന വീട്ടമ്മയും മരിച്ചിരുന്നു. പാലക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് സ്വദേശി സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. തിരുവല്ലയില്‍ ഷോക്കേറ്റ് ഒരാള്‍ മരിച്ചു. വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റു. മരിച്ചത് റെജി എന്നയാളാണ്. ഷോക്കേറ്റത് പുല്ല് ചെത്തുന്നതിനിടെയാണ്.
ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
