വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 49 കുട്ടികള്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായി രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു. തകര്‍ന്ന സ്‌കൂളുകള്‍ പുനര്‍നിര്‍മിക്കണം. മുഖ്യമന്ത്രിയെ കണ്ട് ഈ കാര്യങ്ങള്‍ അവതരിപ്പിക്കും. പാഠ പുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവര്‍ക്ക് വീണ്ടും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മഹാദുരന്തത്തില്‍ മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 317 പേരാണ് മരിച്ചത്. 27 പേര്‍ കുട്ടികളാണ്. 200ലധികം പേര്‍ ഇപ്പോഴും കാണാമറയത്താണ്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേരുണ്ടെന്ന് കരുതുന്ന 15 സ്‌പോട്ടുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചതായാണ് വിവരം.

സൈന്യം നിര്‍മിച്ച ബെയ്‌ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമായിട്ടുണ്ട്. കൂടുതല്‍ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും അടക്കമുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കും.

Leave a Reply

Your email address will not be published. Required fields are marked *