ഉരുള്‍പൊട്ടലില്‍ വിറങ്ങിച്ച് നില്‍ക്കുന്ന വയനാടിനെ സഹായിക്കാന്‍ എല്ലാവരും മുന്നോട്ട് വരണമെന്നും അതിനായി വിവാഹാഘോഷങ്ങള്‍ ലളിതമാക്കി ആ പണം സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കണമെന്നും ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കോഴിക്കോട് പാളയം ജുമാമസ്ജിദില്‍ ജുമുഅ ഖുതുബ നടത്തുകയായിരുന്നു ചീഫ് ഇമാം കൂടിയായ അദ്ദേഹം. അനാവശ്യ ചെലവുകളും അലങ്കാരങ്ങളും ആര്‍ഭാടങ്ങളും ഒഴിവാക്കി ആഘോഷങ്ങള്‍ ലഘൂകരിച്ചാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുക എളുപ്പമാണ്.
ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ നോക്കാതെ മനുഷ്യരുടെ പ്രയാസങ്ങളകറ്റാന്‍ രാപ്പകള്‍ അദ്ധ്വാനിക്കുന്ന സന്നദ്ധ സേവകരെയും സൈനികരെയും നിയമ പാലകരെയും അവിടെ കാണാന്‍ കഴിഞ്ഞു.
വിഷമഘട്ടത്തില്‍ കൂടെ നില്‍ക്കാനും സഹായ ഹസ്തങ്ങള്‍ നീട്ടാനും തെയ്യാറാവുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്നും അദ്ദേഹം പറഞ്ഞു. പാളയം പള്ളിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പുനരധി വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ച വിവരം പള്ളിയില്‍ വിളംബരം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *