പിതൃപുണ്യമായി ഇന്ന് കർക്കടക വാവ് ബലി. ബലിർപ്പണം തുടങ്ങി. ക്ഷേത്രങ്ങളിലും ബലിതർപ്പണ കേന്ദ്രങ്ങളിലും തിരക്ക്. ആലുവ ശിവരാത്രി മണപ്പുറത്ത് ഇത്തവണ 45 ബലിത്തറകളാണ് സജ്ജമാക്കിയത്. കനത്ത മഴയിൽ ആലുവ ശിവരാത്രി മണപ്പുറം പൂർണമായി മുങ്ങിയിരുന്നു. ക്ഷേത്രത്തിന് ചുറ്റും പുഴയോരത്തും ചെളി അടിഞ്ഞിരിക്കുന്നതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ ഒരുക്കിയിരിക്കുന്നത്. വെള്ളമിറങ്ങിയതോടെ ചെളിനീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷമാണ് ബലിത്തറകൾ ഒരുക്കിയത്. ആലുവ ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് നേരത്തേ തന്നെ ക്ഷേത്ര ഭരണസമിതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് നിരവധി ക്ഷേത്രങ്ങളിൽ ബലി ത‍ർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *