അങ്കോല: മണ്ണിടിച്ചിലുണ്ടായ അങ്കോലയിലെ ഷിരൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്ത് നിന്ന് അകലെ ആകനാശിനി ബാഡ പ്രദേശത്ത് കടലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വലയില്‍ കാല്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. ഒഴുകുന്ന നിലയില്‍ ജീര്‍ണിച്ച അവസ്ഥയിലുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍ അര്‍ജുനെയടക്കം കാണാതായ അപകടത്തിലെ ആരുടേതെങ്കിലുമാണോ മൃതദേഹം എന്നതില്‍ വ്യക്തതയില്ല. പ്രദേശത്ത് മത്സ്യത്തൊഴിലാളിയെ കാണാതായതായും ദിവസങ്ങള്‍ക്ക് മുമ്പ് പരാതി ഉണ്ടായിരുന്നു. വിവരം അറിഞ്ഞതായും സ്ഥലത്തേക്ക് തിരിക്കുകയാണെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് പറഞ്ഞു.