പുരുഷന്മാരുടെ ബോക്സിങ് 91 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ പുറത്ത്. ലോക ചാമ്പ്യനായ ഉസ്ബെക്കിസ്ഥാന്റെ ബഖോദിർ ജലോലോവിനോടാണ് തോല്‍വി. സ്കോര്‍ 5-0നിലവിലെ ലോക ചാമ്പ്യനായ പി.വി. സിന്ധു വനിതാ സിംഗിള്‍സില്‍ വെങ്കല മെഡലിനായി ഇറങ്ങും. ചൈനയുടെ ഹി. ബിംഗ്ജിയാവോയാണ് എതിരാളി. വിജയിക്കാനായാല്‍ തുടര്‍ച്ചയായ രണ്ടാം ഒളിംപിക് മെഡല്‍ സ്വന്തമാക്കാന്‍ താരത്തിനാകും.
പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഗ്രേറ്റ് ബ്രിട്ടണെ നേരിടും. 41 വര്‍ഷങ്ങള്‍ക്ക് ശേഷം സെമിയില്‍ എത്തുക എന്ന വലിയ കടമ്പയാണ് ടീമിന് മുന്നിലുള്ളത്. റിയോയില്‍ കടുത്ത തിരിച്ചടി നേരിട്ട ടീമിന് തിരിച്ചു വരാനുള്ള സുവര്‍ണാവസരം കൂടിയാണിത്.
