54മത് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടി ആടുജീവിതം സിനിമ. മികച്ച നടൻ, സംവിധായകൻ ഉൾപ്പടെയുള്ള ഒരുപിടി പുരസ്കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ബെന്യാമിന്റെ ജനപ്രിയ നോവലായ ആടുജീവിതത്തിന്റെ സിനിമാവിഷ്കാരം ആയിരുന്നു ആടുജീവിതം. ചിത്രത്തിൽ നജീബ് എന്ന കേന്ദ്രകഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ പരിശ്രമങ്ങൾ വളരെ വലുതായിരുന്നു.ആടുജീവിതം നേടിയ അവാർഡുകൾ ഇങ്ങനെമികച്ച നടൻ- പൃഥ്വിരാജ്മികച്ച സംവിധായകൻ- ബ്ലെസിമികച്ച ഛായാഗ്രാഹണം- സുനില്‍ കെ എസ് മികച്ച അവലംബിത തിരക്കഥ- ബ്ലെസിമികച്ച ശബ്‍ദമിശ്രണം-റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്‍ജിത്ത് അമ്പാടി മികച്ച ജനപ്രിയ ചിത്രം- ആടുജീവിതംമികച്ച നടനുള്ള ജൂറി പരാമര്‍ശം- കെ ആർ ഗോകുല്‍

Leave a Reply

Your email address will not be published. Required fields are marked *