നരിക്കുനി മലബാര്‍ എജ്യുസിറ്റി കേമ്പസില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഫിത്‌റ ഇസ്ലാമിക് പ്രീ സ്‌കൂളിലെ വിശുദ്ധ ഖുര്‍ആന്‍ പാരായണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ദാനം മലബാര്‍ എജ്യുസ്റ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു. ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ നല്ല പെരുമാറ്റവും പൗരബോധവും വളര്‍ത്തിയെടുക്കുന്നതില്‍ അല്‍ഫിത്‌റ പ്രസ്ഥാനത്തിന്റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, അല്‍ഫിത്‌റ പ്രിന്‍സിപ്പാള്‍ സല്‍മ ടീച്ചര്‍, കോര്‍ഡിനേറ്റര്‍ ആയിഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *