വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോൽസവം നടത്തും. ചൊവ്വാഴ്ച മുതൽ സ്കൂൾ തുടങ്ങും. വിദ്യാർത്ഥികൾക്ക് മാത്രമായി 3 കെഎസ്ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകൾ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നിൽ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നൽകാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221 എന്ന നമ്പറിൽ ദുരിത ബാധിതർക്ക് എത് സമയത്തും ബന്ധപ്പെടാമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *