റിയാദ് : തൊഴില്‍ പ്രവാസം ആരംഭിച്ച കാലം മുതല്‍ റിയാദിലും, റിയാദ് ഗവര്‍ണറേറ്റ് പരിധിയിലുള്ള പ്രദേശങ്ങളിലെ മലയാളികളുടെ കൂട്ടായ്മയായ റിയാദ് ഡയസ്പോറ യുടെ ലോഗോ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.
സപ്തവര്‍ണ്ണങ്ങളില്‍ തീര്‍ത്ത അക്ഷരങ്ങളും ബഹുവര്‍ണ്ണം വഹിച്ചു പോകുന്ന പ്രവാസത്തിന്റെ ആദ്യ യാത്രാ സംവിധാനമായ പത്തേമാരിയുമാണ് ലോഗോ രൂപകല്പന ചെയ്തിരിക്കുന്നുന്ന ആശയം.
വര്‍ണ്ണ,വര്‍ഗ്ഗ, രാഷ്ട്രീയ, വ്യത്യസമില്ലാതെ സകലമനുഷ്യരും ഹിന്ദികള്‍ എന്ന ഒരു ഒറ്റപ്പേരില്‍ അറിയപ്പെടുന്ന പ്രവാസത്തിന്റെ സൗഹൃദം പുനരാവിഷ്കരിച്ചതാണ് ലോഗോ പങ്ക് വെക്കുന്ന സന്ദേശം.
കോഴിക്കോട് കടവ് റിസോര്‍ട്ടില്‍ നടന്ന ‘റിയാദ് റൂട്ട്സ് റീ യൂണിയന്’ എന്ന പരിപടിയില്‍ മുഖ്യാതിഥിയായിരുന്നു പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് ഡയസ്പോറ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ലോഗോ പ്രകാശനം ചെയ്തു.
റിയാദ് ഡയസ്പോറയുടെ ചെയര്മാന് ഷകീബ് കൊളക്കാടന്‍, ജനറല്‍ കണ്‍വീനര്‍ നാസര്‍ കാരന്തൂര്‍,അഡൈ്വസറി ബോഡ് ചെയര്മാന് അഷ്റഫ് വേങ്ങാട്ട്, മുഖ്യരക്ഷാധികാരി അയൂബ് ഖാന്, ട്രഷറര്‍ ബാലചന്ദ്രന് നായര്‍, ഇവന്റ് കോഡിനേറ്റര്‍ ഉബൈദ് എടവണ്ണ,സൗദി കോഡിനേറ്റര്‍ ഷാജി ആലപ്പുഴ, വൈസ് ചെയര്മാന് ആന്‍ഡ് മീഡിയ കണ്‍വീനര്‍ നാസര്‍ കാരകുന്ന്, പബ്ലിക് റിലേഷന്‍ ഹെഡ് ബഷീര്‍ പാങ്ങോട്, ഫൗണ്ടിങ് ബോഡ് ഭാരവാഹികളായ ഡോ: സൂരജ്, ടി എ അഹമ്മദ് കോയ, ബഷീര്‍ മുസ്ലിയാരാകത്ത്, ഇസ്മില്‍ എരുമേലി,സലിം കളക്കര, മൊയ്തീന്‍കോയ കല്ലമ്പാറ, നൗഫല്‍ പാലക്കാടന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.