കാരന്തൂർ: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ബി എസ് സി സൈക്കോളജി മൂന്നാം വർഷ വിദ്യാർഥി ഫാത്തിമ മുഹമ്മദ് നിസാം രചിച്ച പുസ്തകം പ്രകാശനം ചെയ്തു. ‘റിആം ഓഫ് റെവറീ ആൻഡ് റിയാലിറ്റി’ എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കോളേജ് സെൻട്രൽ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചത്. ലൈബ്രറി പുറത്തിറക്കുന്ന രണ്ടാമത്തെ പുസ്തകമാണിത്. സാഹിത്യകാരിയും 2024 ലെ ഉള്ളൂർ അവാർഡ് ജേതാവുമായ സാബി തെക്കേപ്പുറം മർകസ് ഡയറക്ടറേറ്റ് ഓഫ് എജ്യൂക്കേഷൻ അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സാഹിത്യാഭിരുചിയുള്ള വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് അധികൃതരുടെയും അധ്യാപകരുടെയും ഇടപെടൽ മാതൃകാപരമാണെന്നും അവസരം ഉപയോഗപ്പെടുത്താൻ പഠിതാക്കൾ മുന്നോട്ട് വരണമെന്നും സാബി തെക്കേപ്പുറം പറഞ്ഞു.ആലപ്പുഴ മാന്നാറിലെ പുത്തൻ ബംഗ്ലാവ് മുഹമ്മദ് നിസാം-ഹസീന ദമ്പതികളുടെ മകളാണ് ഫാത്തിമ. ‘ആഷസ് ടു ഫയർ’ എന്ന പേരിൽ നേരത്തെ ഒരു കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. പ്രകാശന ചടങ്ങ് പ്രിൻസിപ്പൽ പ്രൊഫ. കെ വി ഉമർ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. രചയിതാവ് ഫാത്തിമ മുഹമ്മദ് നിസാം രചനാനുഭവം പങ്കുവെച്ചു. വൈസ് പ്രിൻസിപ്പൽ ഡോ പി എം രാഘവൻ, അസി. പ്രൊഫസർമാരായ ജാബിർ ടി, വിനോദ് കുമാർ സംസാരിച്ചു. ലൈബ്രേറിയൻ ബിന്ദു കെ എസ് സ്വാഗതവും റീഡേഴ്സ് ഫോറം സെക്രട്ടറി മുഹമ്മദ് അഫ്‌ലഹ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
