കോഴിക്കോട് : പാളയം ചിന്താവളപ്പില്‍ നിന്ന് മാരക ലഹരി മരുന്നായ എം ഡി.എം.എയുമായി യുവാവ് പിടിയില്‍. ആലപ്പുഴ നൂറനാട് എള്ളും വിളയില്‍ ഹൗസില്‍ അമ്പാടി . എസ് (22) നെ
കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന്‍ ഐപി എസിന്റെ കീഴിലുള്ള ഡാന്‍സാഫ് ടീമും, , കസബ എസ്.ഐ, ആര്‍ ജഗ്മോഹന്‍ ദത്തിന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് പിടി കൂടി.
ബംഗളൂരുവില്‍ നിന്നും കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പനക്കായി കൊണ്ട് വന്ന 38.3 ഗ്രാം എംഡിഎം.എ യാണ് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് വിപണിയില്‍ രണ്ട് ലക്ഷം രൂപ വില വരും.

കസബ എസ്.ഐ ആര്‍ ജഗ്മോഹന്‍ ദത്ത്, ഡന്‍സാഫ് എസ്.ഐ മനോജ് എടയേടത്ത്, .എസ് ഐ അബ്ദുറഹ്‌മാന്‍ കെ,, അനീഷ് മൂസ്സേന്‍വീട് , അഖിലേഷ് കെ , ജി നേഷ് ചൂലൂര്‍, സുനോജ് കാരയില്‍ , സരുണ്‍ കുമാര്‍. പി.കെ, ലതീഷ് എം.കെ, . ശ്രീശാന്ത് എന്‍.കെ , ഷിനോജ് എം അഭിജിത്ത്. പി, അതുല്‍ ഇ.വി , ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂര്‍ കെ.എം , കസബ സ്റ്റേഷനിലെ എ.എസ് ഐ സുരേഷ് ബാബു, എസ്.സി പി.ഒ ശ്രീജിത്ത് , മുഹമദ്ദ് സക്കറിയ എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണന്‍ ഐ.പി എസി ന്റെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് സിറ്റി നാര്‍ക്കോടിക്ക് സെല്‍ അസി: കമ്മീഷണര്‍ വി.സുരേഷിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും, വാഹനങ്ങളിലും, സ്‌ക്കൂള്‍ , കോളേജ് പരിസരങ്ങളിലും വ്യാപകമായ പരിശോധയും നിരീക്ഷണവും നടത്തുന്നതിനിടയിലാണ് ഡാന്‍സാഫ് സ്‌ക്വാഡും , കസബ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധയിലാണ് യുവാവ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *