കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് 64-ാമത് സ്ഥാപക ദിനം ആചരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങളെ അഭിനന്ദിച്ചു. ബാംഗ്ലൂര്‍ ഇസ്കോണ്‍ സീനിയര്‍ വൈസ് പ്രസിഡണ്ടും ഗ്ലോബല്‍ ഹരെകൃഷ്ണ മൂവ്മെന്റിന്റെ വൈസ് ചെയര്‍മാനുമായ ചഞ്ചലപതി ദാസ മുഖ്യാതിഥി ആയിരുന്നു. ഡോ. എം. വി. കേശവറാവു ഫൗണ്ടേഷന് മെമ്മോറിയല്‍ ലക്ച്ചര്‍ അവതരിപ്പിച്ചു.
സാങ്കേതിക വിദ്യയുടെ അമിത ഉപയോഗവും വിവരങ്ങളുടെ അതിപ്രസരവുംമൂലം യുവാക്കള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം അദ്ദേഹം എടുത്തുകാണിച്ചു. ഉയര്‍ന്ന കഴിവുള്ള യുവാക്കള്‍ക്കിടയിലെ ആത്മഹത്യ പ്രവണത അദ്ദേഹം ചൂണ്ടിക്കാണിച്ചു. സമ്മര്‍ദ്ദം ഒഴിവാക്കുന്നതിന് ഇന്ത്യയുടെ പാരമ്പര്യം പിന്തുടരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ പ്രൊഫ. പ്രസാദ് കൃഷ്ണ പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയും സ്ഥാപനത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടങ്ങളും ഭാവി പരിപാടികളും അവതരിപ്പിക്കുകയും ചെയ്തു. 7500-ലധികം വിദ്യാര്‍ത്ഥികളും 425 അധ്യാപക അംഗങ്ങളും 300-ലധികം അനധ്യാപക ജീവനക്കാരും ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ ഐ ടി യാണ് കോഴിക്കോട് എന്‍ ഐ ടി എന്നും കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ട് 100-ലധികം അധ്യാപകരെയും 200-ലധികം അനധ്യാപകരെയും നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ 1983-88 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഭാരത് ഫ്രിറ്റ്സ് വെര്‍ണര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ രവി രാഘവന് വിശിഷ്ടാതിഥിയായിരുന്നു. എന്‍ ഐ ടി റെജിസ്ട്രര്‍ കമാണ്ടര്‍ ഡോ. ശാമസുന്ദര എം.എസ്, പരിപാടിയുടെ ജനറല്‍ കണ്‍വീനറും സി-പ്രൈം ചെയര്‍പേഴ്സണുമായ ഡോ. ജി.കെ.രജനികാന്ത്, പ്രോഗ്രാം ജനറല്‍ കണ്‍വീനറും ഡീന്‍ (ഇന്റര്‍നാഷണല്‍, അലുംനി, കോര്‍പ്പറേറ്റ് റിലേഷന്‍സ്) ആയ ഡോ.എം.കെ.രവിവര്‍മ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ‘സാങ്കേതികവിദ്യയ്ക്കൊപ്പം സുസ്ഥിരത’ എന്ന സ്ഥാപക ദിനത്തിന്റെ പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൗത്ത് കാമ്പസില്‍ വൃക്ഷത്തൈകളും നട്ടു.
അവാര്‍ഡുകളും അംഗീകാരവും:
ഇന്‍സ്റ്റിറ്റ്യൂട്ടിലെ 8 പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഇന്‍സ്റ്റിറ്റ്യൂട്ട് വിശിഷ്ട പൂര്‍വ്വ വിദ്യാര്‍ത്ഥി അവാര്‍ഡ് നല്കി ആദരിച്ചു. ശ്രീ ജെ എ കമലാകര്‍, ഡയറക്ടര്‍ കടഞഛ / ഓണററി അഡൈ്വസര്‍ കടഞഛ ധടെക്നോളജി ഇന്നൊവേഷന് എക്സലന്‍സ്പ, ശ്രീ റോഷന് വി. ജോസഫ്, എ. റസ്സല്‍ ഷാന്‍ഡലര്‍ കകക ചെയര്‍ പ്രൊഫസര്‍, ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ധഅക്കാദമിക് എക്സലന്‍സ്പ, ശ്രീ മിലിന്ദ് ലക്കാട്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് & ഇഒഞഛ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ധമാനേജീരിയല് എക്സലന്‍സ്പ, ശ്രീ സുബ്ബ റാവു പാവുലൂരി, ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും, അനന്ത് ടെക്നോളജീസ് ധസംരംഭക മികവ്പ, ശ്രീ ഹരി ശങ്കര്‍, ഐപിഎസ് ഓഫീസര്‍, എസ് പി, സൈബര്‍ ഓപ്പറേഷന്‍സ്, കേരള പോലീസ് ധപൊതു സേവനങ്ങളിലും ജീവിതത്തിന്റെ മറ്റ് മേഖലകളിലും മികവ്പ, ശ്രീമതി. ഉഷാ പി വര്‍മ്മ, മികച്ച ശാസ്ത്രജ്ഞയും അസോസിയേറ്റ് ഡയറക്ടറും, അടഘ, ഉഞഉഛ ധഇന്സ്റ്റിറ്റിയൂഷണല് ഡെവലപ്മെന്റ്, അല്‍മ മേറ്റര്‍ സര്‍വീസസ് എന്നിവയിലെ മികവ്പ, ശ്രീ സൗരഭ് സിന്‍ഹ, സ്ഥാപകനും ചെയര്‍മാനും, ഇഎംഐഡിഎസ് ധഇന്സ്റ്റിറ്റിയൂഷണല് ഡെവലപ്മെന്റ്, അല്‍മ മേറ്റര്‍ സര്‍വീസസ് എന്നിവയിലെ മികവ്പ, ശ്രീ നിധിന് വല്സന്, കജട ഓഫീസര്‍, ഉഇജ, ഡല്‍ഹി പോലീസ് ധഎമര്ജിംഗ് അലുംനി ലീഡര്‍ അവാര്ഡ്പ എന്നിവരെയാണ് വിശിഷ്ട പൂര്‍വ വിദ്യാര്‍ത്ഥി അവാര്‍ഡിന് തിരഞ്ഞെടുത്തത്.
ചടങ്ങില്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ള വിരമിച്ച 13 അധ്യാപകരെയും അനധ്യാപകരെയും ഇന്‍സ്റ്റിറ്റ്യൂട്ട് ആദരിച്ചു. കൂടാതെ, എന്‍ ഐ ടി സി അലുംനി അസോസിയേഷന് മുന്‍ പ്രസിഡന്റുമാരെയും എന്‍ ഐ ടി സി യില്‍ 25 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും ആദരിച്ചു.
10, 12 ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ എന്‍ഐടിസി ജീവനക്കാരുടെ മക്കള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് അഞ്ച് പ്രൊഫിഷ്യന്‍സി പുരസ്കാരങ്ങളും നല്കി.
ലൈഫ് ടൈം, മിഡ്, എര്‍ളി കരിയര്‍ നേട്ടങ്ങള്‍ക്കുള്ള ഗവേഷകര്‍ക്കുള്ള യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് അവാര്‍ഡ് 2024 സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ഡോ.സന്തോഷ് ജി.തമ്പി, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കുമാരവേല്‍ എസ്, കെമിക്കല്‍ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഡോ. നോയല്‍ ജേക്കബ് എന്നിവര്‍ക്ക് സമ്മാനിച്ചു.
ബാങ്ക് ഓഫ് ബറോഡ യംഗ് ഇന്‍വെസ്റ്റിഗേറ്റര്‍ അവാര്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ ഡോ.ബേസില്‍ കുര്യാച്ചന് സമ്മാനിച്ചു.
പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നീ വിഭാഗങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മികച്ച അധ്യാപകനുള്ള പുരസ്കാരം കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഡോ. ജി ഉണ്ണികൃഷ്ണന്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ. സുധീര്‍ എ.പി., സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.യോഗേശ്വര്‍ വിജയകുമാര്‍ നവന്ദര്‍ എന്നിവര്‍ക്ക് നല്കി.
സ്കൈലൈറ്റ് എക്സ്പോ 2024
സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രോജക്ടുകളുടെയും നൂതനാശയങ്ങളുടെയും പ്രദര്‍ശനം പ്രദര്‍ശിപ്പിച്ചു. പ്രദര്‍ശനം തിങ്കളാഴ്ച സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നിരിക്കും.