കണ്ണൂര്‍: പൊലീസ് സേനയിലെ പുഴുക്കുത്തുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തെറ്റ് ചെയ്യുന്നവര്‍ക്ക് ഒരു സംരക്ഷണവും ഉണ്ടാകില്ലെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിനെതിരെ ഉയര്‍ന്നുവന്ന വിവാദത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ പൊലീസ് സംവിധാനം ആകെ മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് എന്തായിരുന്നു പൊലീസിന്റെ സ്ഥിതിയെന്ന് എല്ലാവര്‍ക്കും അറിയാം. ഇടതുപക്ഷ സര്‍ക്കാര്‍ വന്നശേഷം ജനകീയ പൊലീസ് സംവിധാനമായി മാറി. സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളില്ലാതാക്കുന്നതില്‍ പൊലീസിന് നല്ല പങ്കുണ്ട്. ചൂരല്‍മല ദുരന്തത്തില്‍ പൊലീസിന്റെ സേവനം നമ്മള്‍ കണ്ടതാണ്. എങ്കിലും പൊലീസില്‍ എന്തെങ്കിലും തെറ്റ് കണ്ടാല്‍ അത് സന്ധി ചെയ്യുന്ന നിലപാടല്ല ഇടതുപക്ഷ സര്‍ക്കാരിന്റേതെന്ന് അദ്ദേഹം പറഞ്ഞു.