കൊൽക്കത്ത കൊലപാതകത്തിൽ സമരം ചെയ്യുന്ന ഡോക്ടർമാർക്കെതിരെ തൃണമൂൽ കോൺഗ്രസ്. സമരം ചെയ്യുന്ന ഡോക്ടർമാർ കശാപ്പുകാരെന്ന് തൃണമൂൽ എംഎൽഎ ലവ്ലി മയ്ത്ര വിമർശിച്ചു. സമരത്തിന്റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിക്കുന്നുവെന്നും ദിവസവും അവർ കശാപ്പുകാരായി മാറുന്നുവെന്നും എംഎൽഎ കുറ്റപ്പെടുത്തി.വിവാദ പരാമർശത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ മര്യാദ പാലിക്കണമെന്ന് നിലപാടെടുത്ത് അഭിഷേക് ബാനർജി രംഗത്തെത്തി. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഡോക്ടർമാർക്കെതിരെ പ്രസ്താവന പാടില്ലെന്നും അഭിഷേക് ബാനർജി പറഞ്ഞു. ഡോക്ടറുടെ പീഡന കൊലപാതകവുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള ഡോക്ടർമാരുടെ സമരം തുടരുകയാണ്. കമ്മീഷണറുടെ ആസ്ഥാനത്തിന് സമീപം റോഡിൽ ഇന്നലെ മുതൽ കുത്തിയിരിക്കുകയാണ് സമരക്കാർ. സമരവേദിയും ആശുപത്രിയും ആക്രമിച്ചത് പോലീസിന്റെ വീഴ്ചയെന്നാണ് വിമർശനം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020