മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്. ഗൗരവക്കാരുടെ ക്ലാസിക് ചിരി, മലയാളികളുടെ പ്രിയപ്പെട്ടവര്‍… ആശംസകള്‍ മമ്മൂക്ക തുടങ്ങി നിരവധി കമ്മന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ‘ഹാപ്പി ബര്‍ത്ത്‌ഡേ ഡിയര്‍ ഇച്ചാക്ക…’ എന്ന അടിക്കുറിപ്പാണ് മോഹന്‍ലാല്‍ നല്‍കിയിരിക്കുന്നത്. താരം ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ കുറഞ്ഞ സമയം കൊണ്ട് നിരവധിപ്പേരാണ് മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *