മലപ്പുറത്ത് ഇന്‍ഷുറന്‍സില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ പൊലീസിനെ ചോദ്യം ചെയ്ത് നാട്ടുകാര്‍. ആര്‍.സി ബുക്ക് കൊണ്ടു പോകുകയോ ഫൈന്‍ വാങ്ങുകയോ ചെയ്യാം അല്ലാതെ നിങ്ങളെങ്ങനെ ഒരാളുടെ വ്യക്തിപരമായ സാധനങ്ങള്‍ പിടിച്ചു പറിക്കും.ഇതുസംബന്ധിച്ച് മലപ്പുറത്ത് നിന്നുള്ള വീഡിയോ ഇപ്പോള്‍ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്
പൊലീസെന്ന് പറഞ്ഞാല്‍ സാധാരണക്കാരുടെ മെക്കിട്ട് കയറാനുള്ള സംവിധാനമല്ലെന്നും നാട്ടുകാര്‍ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.ഹെല്‍മെറ്റില്ലെന്ന് പറഞ്ഞ എസ്.ഐയുടെ വാദത്തെയും നാട്ടുകാര്‍ തള്ളുന്നുണ്ട്. മൊബൈല്‍ ഫോണ്‍ തിരിച്ചു കൊടുക്കുന്ന വീഡിയോയടക്കം നാട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.
”മൊബെല്‍ വാങ്ങിയത് ശരിയാണോ, അദ്ദേഹത്തിന്റെ ഭാര്യ 9 മാസം ഗര്‍ഭിണിയാണ്. ഒരു അത്യാവശ്യകാര്യത്തിന് ഫോണ്‍ വരാനുണ്ടെന്ന് അയാള്‍ പറഞ്ഞതാണല്ലോ, ഫോണ്‍ എങ്ങനെയാണ് നിങ്ങള്‍ തട്ടിപ്പറിച്ചെടുക്കുന്നത്.സാധാരണക്കാര്‍ ഇതിനെതിരെ പ്രതികരിച്ചാല്‍ കൃത്യനിര്‍വ്വഹണം തടസ്സപെടുത്തിയെന്ന് പറയും,” നാട്ടുകാര്‍ പറഞ്ഞു.
മൊബൈല്‍ പിടിച്ചുവാങ്ങുന്നത് ഏത് അധികാരത്തിന്റെ പേരിലാണെന്നും യാത്രക്കാരന്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. നാട്ടുകാര്‍ ഇടപെട്ടതോടെ ഫോണ്‍ തിരിച്ചുകൊടുക്കുന്ന ഉദ്യോഗസ്ഥനെയും കാണാം.
ഒടുവില്‍ ഫോണ്‍ തിരിച്ചുകൊടുത്ത് സംസാരത്തിന് നില്‍ക്കാതെ സ്ഥലം വിടുന്ന പൊലീസുകാരുമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലുള്ളത്
https://www.facebook.com/100041105566625/videos/711238799683427/