ടോക്കിയോ ഒളിംപിക്സ് പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ ശ്രമത്തിൽ 86.65 മീറ്റർ എറിഞ്ഞാണ് നീരജ് ഫൈനൽ യോഗ്യത നേടിയത്. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് എത്തിയത്.
അതേസമയം, വനിതാ ബോക്സിങ് 69 കിലോ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ ലാവ്ലിന ബോർഗോഹെയ്‌ൻ ഇന്ന് സെമിഫൈനൽ മത്സരത്തിനിറങ്ങും. നിലവിലെ ലോക ചാമ്പ്യനായ തുർക്കി താരം ബുസേനസ് സർമേനലിയെ ആണ് നേരിടുക. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് മത്സരം.