ആരോഗ്യ കാരണങ്ങളാൽ വീണ്ടും വാർത്തകളിൽ ഇടം നേടി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. തലക്ക് പിന്നിൽ ബാൻഡേജിട്ട ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് കിമ്മിന്റെ ആരോഗ്യ വാർത്തകൾ മാധ്യമങ്ങളിൽ വീണ്ടും ഇടം പിടിച്ചത്.
ജൂലൈ 24 മുതൽ 7 വരെ നടന്ന പീപ്പിൾസ് ആർമി പരിപാടിയിൽ പങ്കെടുക്കുന്ന കിമ്മിന്റെ ചിത്രങ്ങളാണ് ഇപ്പോൾ മദ്ധ്യം ശ്രദ്ധ പിടിച്ച് പറ്റിയത്. ഈ ചിത്രങ്ങളിലാണ് തലയിലെ കറുത്ത പാടുകൾ മറച്ച് ബാൻഡേജ് വ്യക്തമായത്. ജൂലൈക്ക് ശേഷം നടന്ന പരിപാടികളിലും ബാൻഡേജ് വ്യക്തമായിരുന്നുകഴിഞ്ഞ കുറച്ചു കാലമായി കിം ജോങ് ഉന്നിന്റെ ആരോഗ്യനിലയിൽ പലവിധ അഭ്യൂഹങ്ങളും ഉയർന്നിരുന്നു. എന്നാൽ ഉത്തര കൊറിയ എല്ലാ അഭ്യൂഹങ്ങളെയും തള്ളി. ജൂണിൽ പ്രത്യക്ഷപ്പെട്ട കിം നന്നേ മെലിഞ്ഞിരുന്നു. മെയിൽ അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുത്തുമില്ല.
പുറംലോകവുമായി കാര്യമായ ബന്ധമില്ലാതെ കഴിയുന്ന ഉത്തര കൊറിയൻ പരമോന്നത നേതാവ് കിമ്മിന്റെ ആരോഗ്യ കാര്യം വലിയ രഹസ്യമാണ്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സ്വന്തം ക്ഷേമം നോക്കാതെ ജനങ്ങൾക്കായി ജീവിക്കുകയാണു ഭരണാധിപൻമാർ എന്ന പ്രചാരണമാണു കാലങ്ങളായി ഉത്തര കൊറിയ രാജ്യത്തിന് അകത്തും പുറത്തും നടത്തുന്നത്.
തലയിലുണ്ടായ ചതവാണ് കറുത്ത പാടെന്ന് ചില വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ കാരണം വ്യക്തമല്ല. പാട് മാത്രം കണ്ട് രോഗകാരണം അറിയാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
https://twitter.com/chadocl/status/1422109682777300992?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1422109682777300992%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2021%2F08%2F04%2Fkim-jong-uns-head-bandage.html