രണ്ട് ഘട്ടങ്ങളിലായി പ്രവൃത്തി പൂർത്തിയാക്കിയ ബേപ്പൂർ രാജീവൻ സ്തൂപം-മാളികപ്പാടം- ജൂബിലി അങ്കണവാടി റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ആദ്യ ഘട്ടത്തിൽ 15 ലക്ഷവും രണ്ടാം ഘട്ടത്തിൽ 20 ലക്ഷം രൂപയും ചെലവിട്ടാണ്
ഓവുചാലോട് കൂടിയ റോഡ് പ്രവൃത്തി പൂർത്തിയാക്കിയത്. ആദ്യഘട്ട പ്രവൃത്തി കഴിഞ്ഞ വർഷം പൂർത്തീകരിച്ചിരുന്നു.
സുഗമമായ വെള്ളമൊഴുക്കിന് ഓവുചാൽ യാഥാർഥ്യമായതോടെ ഈ ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന ദുരിതത്തിന് ഇതോടെ പരിഹാരമായി.
പരിപാടിയിൽ വാർഡ് കൗൺസിലർ എം ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ ഫാസിൽ റിപ്പോർട്ട് അവതരിപ്പിച്ചു. എം ശശിധരൻ, ടി ഉണ്ണികൃഷ്ണൻ, ശ്രാവൺ എന്നിവർ സംസാരിച്ചു.