ഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള നിർദ്ദിഷ്ട വ്യാപാരി ഇടപാടുകൾക്ക് ‘മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്’ (എം.ഡി.ആർ) ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന് സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. പുതിയ യു.പി.ഐ ഫീസ് ചട്ടക്കൂടിനെ ചോദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

സെപ്റ്റംബർ 15 നാണ് യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള തീരുമാനം കേന്ദ്രം പ്രഖ്യാപിച്ചത്. ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കാൻ സഹായിക്കുന്ന ബാങ്കുകൾ, പേയ്‌മെന്റ് സേവന ദാതാക്കൾ, തേർഡ് പാർട്ടി ആപ്പുകൾ എന്നിവർക്ക് വ്യാപാരികൾ നൽകേണ്ട സർവീസ് ചാർജ്ജാണ് എം.ഡി.ആർ.

Leave a Reply

Your email address will not be published. Required fields are marked *