പെഗസിസ് ചാരവൃത്തിയും എണ്ണവില വര്‍ധനവും ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ബാരിക്കേഡ് ഭേദിച്ചവരെ അറസ്റ്റുചെയ്ത് നീക്കി. ദ്വിഗ്‌വിജയ് സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തുനീക്കി

ഇതിനിടെ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുത്തകകള്‍ക്ക് വേണ്ടിയാണെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. .
‘ ഇന്ത്യയുടെ സത്യങ്ങളെ അടിച്ചമര്‍ത്തുകയെന്നതാണ് നരേന്ദ്രമോദിയുടെ ജോലി. രാജ്യത്തെ ചില വ്യവസായികള്‍ക്ക് വേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലില്ലായ്മയെ കുറിച്ചോ കര്‍ഷകരെ കുറിച്ചോ മിണ്ടുന്നില്ല. രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *