ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935), കല്ലൂപ്പാറ (8547005034, 0469-2678983), ചേർത്തല (8547005038, 0478-2552714) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി ആഗസ്റ്റ് 9 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പും നിർദ്ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളിൽ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് മണിവരെ സമർപ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri വഴിയോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in, ihrd.itd@gmail.com.

ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം

സംസ്ഥാനത്തെ സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരിൽ നിന്നും 2021-2022 അധ്യയന വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക www.dhsekerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ പൊതു വിദ്യാഭ്യാസ ഡയറക്ടർ, ഹയർസെക്കന്ററി വിഭാഗം, ഹൗസിംഗ്‌ബോർഡ് ബിൽഡിംഗ്‌സ്, ശാന്തി നഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ആഗസ്റ്റ് 16ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് ലഭിക്കണം. നിശ്ചിത തിയതിയ്ക്ക് ശേഷം ലഭിക്കുന്നതും നിശ്ചിത മാതൃകയിൽ അല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ അയയ്ക്കുന്ന കവറിന് പുറത്ത് ”സർക്കാർ ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം” എന്ന് രേഖപ്പെടുത്തിയിരിക്കണം.

ബാങ്കുകളുടെ ലയനം: ക്ഷേമനിധി അംഗങ്ങൾ വിവരം ലഭ്യമാക്കണം

ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചിരിക്കുന്നതിനാൽ ഇവിടങ്ങളിൽ അക്കൗണ്ടുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ പുതിയ ബാങ്ക് അക്കൗണ്ട് രേഖകൾ/ വിവരങ്ങൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ ഉടൻ ലഭ്യമാക്കണം. അക്കൗണ്ട് നമ്പറുകൾ, ഐ.എഫ്.എസ് കോഡ് എന്നിവയിൽ മാറ്റം വരുന്ന സാഹചര്യത്തിലാണിത്.
പി.എൻ.എക്സ്. 2661/2021

ഐ.ടി തൊഴിലവസരം: കെൽട്രോൺ കോഴ്‌സിന് അപേക്ഷിക്കാം

ബി.ടെക്/ എം.ടെക് ബിരുദധാരികളെ ഐ.ടി മേഖലകളിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. 2020-2021 വർഷത്തിൽ എം.സി.എ/ ബി.ടെക്/ എം.ടെക് പാസ്സായ/ പാസ്സാകുന്ന ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ ആന്റ് ഇലക്‌ട്രോണിക്‌സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ടെക്‌നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ C++/C# DotNet/JAVA Full Stack/ Android JAVA/ Hardware Testing and Validation തുടങ്ങിയ സാങ്കേതിക വിദ്യകളിലാണ് പരിശീലനം.
കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിൽ സിറിയൻ ചർച്ച് റോഡിൽ സ്ഥിതി ചെയ്യുന്ന കെൽട്രോൺ നോളഡ്ജ് സെന്ററുമായോ 9895185851, 7356789991 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

Leave a Reply

Your email address will not be published. Required fields are marked *