പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വമായി ബന്ധപ്പെട്ട് നടക്കുന്ന ഡോ പി സരിന്റെ തുറന്ന് പറച്ചിലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍. പി സരിന്‍ ഇന്നലെയും ഇന്നും നാളെയും തന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. സരിന്‍ എത്രകാലമായി പൊതുപ്രവര്‍ത്തനം നടത്തുന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ പ്രത്യശാസ്ത്ര ക്ലാരിറ്റി നിങ്ങള്‍ക്ക് നന്നായി അറിയില്ലേ? നിങ്ങള്‍ എത്ര ശ്രമിച്ചാലും നിങ്ങളുടെയും എന്റെയും സമയം പോകും എന്നേയുള്ളൂ രാഹുല്‍ പറഞ്ഞു.

ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗം വിദ്യാഭ്യാസത്തെ വിട്ടുവീഴ്ച ചെയ്യുന്നതും ത്യാഗമാണ് സരിന്‍ പറഞ്ഞത് വളരെ കറക്റ്റാണെന്നും നല്ല പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും എ കെ ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.എന്റെ വായില്‍ നിന്ന് എന്തായാലും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു വാക്കും വീഴില്ല. തിരഞ്ഞെടുപ്പില്‍ എല്ലാവിധ പിന്തുണയും കൂടെയുണ്ടാകണം.തനിക്ക് വേണ്ടി സുഹൃത്തുക്കളോടൊക്കെ വോട്ട് ചോദിക്കണം,പാലക്കാട്ടുക്കാരായ മാധ്യമപ്രവര്‍ത്തകര്‍ അവധി ചോദിച്ച് തനിക്ക് വോട്ടുറപ്പാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *