ന്യൂഡല്‍ഹി: നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. സ്ത്രീപീഡന കേസുകളില്‍ പരാതിനല്‍കാന്‍ വൈകുന്നതിന് അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്ന് കാണിച്ചാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റര്‍ചെയ്തത് 21 വര്‍ഷത്തിനുശേഷമാണെന്നും സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു.

യുവനടിയെ തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്. സിദ്ദിഖിന് അറസ്റ്റില്‍നിന്ന് ഇടക്കാലസംരക്ഷണം സുപ്രീംകോടതി നല്‍കിയിരുന്നു. 2016 ജനുവരി 28-ന് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയത് ചൂണ്ടിക്കാണിച്ചായിരുന്നു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *